
പത്തനംതിട്ട : സംസ്ഥാനതല സീനിയർ പുരുഷ വനിതാ ടെന്നീക്കോയറ്റ് ചാമ്പ്യൻഷിപ്പ് മുട്ടത്തുകോണം എസ്. എൻ. ഡി. പി ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ കളക്ടർ എ.ഷിബു നിർവഹിച്ചു. ഓർഗാനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.രഞ്ജിനി അജിത്ത്, കെ.കെ ശശി, പി.ആർ.ഗിരീഷ്, ശ്യാമ സ്വാമിനാഥൻ, സജീവ്.കെ,അമൽ, സന്തോഷ് ജോസഫ്, സി.ഡി. മോഹൻദാസ്, കെ.ആർ.ശ്രീകുമാർ,സിരീഷ് പി. കോമളം മുരളീധരൻ, പി.കെ.സുനിൽകുമാർ, സുമേഷ് സുകുമാരപണിക്കാർ എന്നിവർ സംസാരിച്ചു. 24ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി വി അജിത് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.