27-dr-sunil-teacher

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ നിർമ്മിച്ചു നൽകിയ ഭവനങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കുടുംബ സംഗമവും ക്രിസ്മസ് സ്‌നേഹവിരുന്നും ഗ്ലോബൽ ഇന്ത്യ ന്യൂസ് എഡിറ്റർ ഹരി നമ്പൂതിരി ഉദ്ഘാടനംചെയ്തു. ഡോ.എം. എസ്. സുനിൽ ക്രിസ്മസ് സന്ദേശം നൽകി. ജയശ്രീ ദേവി, ലിജു ചെറിയാൻ., കെ. പി. ജയലാൽ, മഞ്ജു സക്കറിയ, ജിലു ചെറിയാൻ, ഷോളി വർഗീസ്, ജിബി മാത്യു, ആശ ജിലു എന്നിവർ പ്രസംഗിച്ചു. ഹരി നമ്പൂതിരി, ലിജു ചെറിയാൻ, ജയശ്രീ ദേവി എന്നിവരെ ആദരിച്ചു.