
ശബരിമല : സന്നിധാനം പാണ്ടിത്താവളത്തിനടുത്ത് ട്രാക്ടർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിൽ ഇന്നലെ രാവിലെ 9നായിരുന്നു അപകടം. ദേവസ്വം ബോർഡ് താൽക്കാലിക ജീവനക്കാരായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. അരി കയറ്റി വന്ന ട്രാക്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ പൊലീസും മറ്റ് തീർത്ഥാടകരും ചേർന്ന് അരിച്ചാക്കുകൾക്ക് ഇടയിൽ പെട്ടുപോയ മൂന്നു പേരെയും രക്ഷപ്പെടുത്തി. ഇവരെ സന്നിധാനം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.