പത്തനംതിട്ട : ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലും ഭക്തജനങ്ങൾ കടുത്ത ദുരിതം അനുവഭിച്ചതായി ഡോ. ശശിതരൂർ എം.പി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയോട് സംസ്ഥാന സർക്കാർ അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ഒരു നേരത്തെ കുടിവെള്ളംപോലും ലഭിക്കാതെ മണിക്കൂറുകളോളം തടഞ്ഞുനിർത്തപ്പെട്ട സ്ത്രീകളും കുട്ടികളും പ്രായമായവരുമായ ഭക്തരുടെ ശാപം സർക്കാരിനെ വേട്ടയാടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.