അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയന്റെ നാലാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ഇന്ന് തുടക്കം. രാവിലെ 7.30 ന് യൂണിയൻ പ്രാർത്ഥനാമന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷതവഹിക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി. പി. സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. പദയാത്ര ക്യാപ്റ്റനും യോഗം കൗൺസിലറുമായ എബിൻ ആമ്പാടിയിൽ പതാക ഏറ്റുവാങ്ങും. യൂണിയൻ കൺവനീർ അഡ്വ. മണ്ണടി മോഹൻ സ്വാഗതം പറയും. സൈബർ സേന കേന്ദ്രസമിതിയംഗം അശ്വിൻ പ്രകാശ് സംസാരിക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി നന്ദിപറയും. യൂണിയൻ ആസ്ഥാനത്തെ ടി. കെ. മാധവ സൗധത്തിന് മുന്നിലെ പഞ്ചനില ഗുരുമന്ദിരത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര വടക്കടത്തുകാവ് 316-ാം നമ്പർ ശാഖാഗുരുക്ഷേത്രം, പുതുശേരിഭാഗം ഗുരുമന്ദിരം, 2640-ാം നമ്പർ ഏനാത്ത് ശാഖ, 6090 ഏറത്ത് കുളക്കട ശാഖായോഗം, 1725 പെരുങ്കുളം ശാഖ, 2377 പള്ളിക്കൽ ശാഖ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6.30 ന് കൊട്ടാരക്കര യൂണിയൻ ആസ്ഥാനത്ത് സമൂഹ പ്രാർത്ഥന, മംഗളാരതി എന്നിവയോടെ ഒന്നാം ദിവസത്തെ പദയാത്ര സമാപിക്കും. 29 ന് രാവിലെ 6 ന് പുറപ്പെട്ട് കൊച്ചാലുംമൂട് വിലങ്ങറ ശാഖായോഗം, നെല്ലിക്കുന്ന്, ഒാടനാവട്ടം, 2370 പരുത്തിയറശാഖായോഗം, 838 വെളിയം സെൻട്രൽ, മരുതമൺപള്ളി, കുരിശുംമൂട് ജംഗ്ഷൻ, അടുതല നടയ്ക്കൽ ക്ഷേത്രം,കല്ലുവാതുക്കൽ, 805 പാരിപ്പള്ളി ശാഖ, 3657 കെ. കെ. വിശ്വനാഥ മെമ്മോറിയൽ ശാഖ, 6400 പാമ്പുറം ശാഖ, 4595 കുടമട ശാഖ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ചാത്തന്നൂർ എസ്. എൻ. ഡി. പി യൂണിയൻ ആസ്ഥാനത്ത് സമാപിക്കും. 30 ന് രാവിലെ ചാവർകോട് ഗുരുക്ഷേത്രം, വേൻകോട് ഗുരുക്ഷേത്രം, അയിരൂർ ഗുരുക്ഷേത്രം, നടയറ ഗുരുക്ഷേത്രം, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6 ന് ശിവഗിരിയിൽ എത്തിച്ചേർന്ന് സമൂഹപ്രാർത്ഥന, മഹാസമാധിയിൽ മഹാകാണിക്ക സമർപ്പണം എന്നിവയോടെ സമാപിക്കും. 31 ന് ഗുരുസമാധിയിൽ നിന്ന് രാവിലെ പുറപ്പെടുന്ന 91-ാമത് ശിവഗിരി തീർത്ഥാടനപദയാത്രയിൽ അണിചേരും. പദയാത്രയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി യൂണിയൻ ചെയമാൻ അഡ്വ. എം. മനോജ്, യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ എന്നിവർ അറിയിച്ചു.