anaswara
ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ കർമ്മശ്രേഷ്ഠ പുരസ്‌കാരം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ആർ അനിലിൽ രാജൻ അനശ്വരയ്ക്ക് സമ്മാനിക്കുന്നു

അടൂർ : സാമൂഹ്യ സാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ കർമ്മശ്രേഷ്ഠ പുരസ്‌കാരം രാജൻ അനശ്വര ഏറ്റുവാങ്ങി. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ.അനിലാണ് പുരസ്കാരം നൽകിയത്. അടൂർ അനശ്വര ജ്വല്ലേഴ്‌സ് ഉടമയായ രാജൻ അനശ്വരയുടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും വാണിജ്യ രംഗത്തുമുള്ള നിസ്തുലമായ സേവനം കണക്കിലെടുത്താണ് അവാർഡ് നൽകിയതെന്ന് സ്റ്റഡി സെന്റർ ഭാരവാഹികൾ പറഞ്ഞു. കേവലം ഒരു ബിസിനസുകാരൻ എന്നതിലപ്പുറം സാമൂഹ്യ പ്രതിബദ്ധത അദ്ദേഹത്തിനുണ്ട്. കലാസാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. തന്റെ വാണിജ്യ സ്ഥാപനത്തിന്റെ ഓരോ വാർഷികത്തിലും അടൂർ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള നിരാലംബരായവരെ കണ്ടെത്തി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്യുന്നത് ജീവകാരുണ്യ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനയാണ്. റോട്ടറി, ലയൺസ്, വൈസ് മെൻ തുടങ്ങിയ ഇന്റർനാഷണൽ ക്ലബ്ബുകളിലെ സജീവ പ്രവർത്തകൻ കൂടിയാണ് . അടൂർ ഫൈൻ ആർട്സ് സൊസൈറ്റി യുടെ പ്രസിഡന്റുമാണ് .കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ചികിത്സാ സഹായം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായ രാജൻ അനശ്വര എൻ.സി.പിയുടെ കലാസംഘടനയായ കലാ സംസ്കൃതിയുടെ സംസ്ഥാന വൈസ് ചെയർമാനുമാണ്.