തിരുവല്ല: തിരുമൂലപുരം ആസാദ് നഗർ റസി. അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് ഗാനസന്ധ്യ സംഘടിപ്പിച്ചു. ഫാ. ചെറിയാൻ പി.വർഗീസ് മുഖ്യസന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മോളിക്കുട്ടി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി, സെക്രട്ടറി പി.ടി വിശ്വനാഥൻ, പ്രോഗ്രാം കൺവീനർ കുരുവിള മാമ്മൻ, കമ്മിറ്റിഅംഗം ബി.ബിനീഷ്, മുൻ സെക്രട്ടറിമാരായ ടി.എൻ സുരേന്ദ്രൻ, സന്തോഷ് അഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു. ഡോ.ആർ.വിജയമോഹനൻ, രമേശ് തോട്ടയ്ക്കാട്ട്, തമ്പി കരിപ്പക്കുഴി, ഗോപി വാര്യന്തറ, ജോമോൻ, സോമൻ കരടൻമല, ശശി കരടൻമല, മിനി ശശാങ്കൻ, ഡെയ്സി കുരുവിള, ലീലാ പ്രസന്നൻ, ശശാങ്കൻ, ബേബി എൽസ,ബേബി വൈഗ എന്നിവർ ഉൾപ്പെട്ട ആസാദ് ടീം ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. കമ്മിറ്റി ഭാരവാഹികളായ റോയ് ശാമുവൽ, വിനോദ് കുമാർ, ബാലചന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ,രേഖാ മോഹൻ എന്നിവർ നേതൃത്വം നൽകി.