xmas
മുപ്പത്തി ഒന്നാമത് സംയുക്ത ക്രിസ്തുമസ് റാലി സിവൈഎം മുഖ്യ രക്ഷാധികാരി തോമസ് സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സി.വൈ.എം ന്റെയും കൊഴുവല്ലൂർ വൈ.എം.സി.എയുടേയും സംയുക്ത ആഭിമുഖ്യത്തിൽ31-മത് സംയുക്ത ക്രിസ്മസ് റാലി കൊഴുവല്ലൂരിൽ നടന്നു. കോടുകുളഞ്ഞി ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി സി.വൈ.എം മുഖ്യ രക്ഷാധികാരി തോമസ് സി.കുറ്റിശേരിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെബിൻ പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ചെണ്ടമേളങ്ങളുടേയും ബാന്റുമേളങ്ങളുടേയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോട് ആരംഭിച്ച റാലിയിൽ അനേകം നിശ്ചല ദൃശ്യങ്ങൾ, ഗായക സംഘങ്ങൾ, മാലഖമാർ, നക്ഷത്ര വിളക്കുകൾ, ബൈക്കുകളിൽ എത്തിയ ക്രിസ്മസ് ഫാദർമാർ തുടങ്ങിയവ അണിനിരന്നു. കോടുകുളഞ്ഞിയിൽ നിന്നാരംഭിച്ച റാലി ചമ്മത്തുമുക്ക്, കൊഴുവല്ലൂർ പാറ ചന്ത വഴി കൊഴുവല്ലൂർ മാർത്തോമ പാരീഷ് ഹാളിൽ സമാപിച്ചു. സി.വൈ.എം, വൈ.എം.സി.എ നേതാക്കളായ പി.എസ് ഉമ്മൻ, സി.ഒ ചാക്കോ, റെജു കാവുംപാട്ട്, ജൂബി സാം ഉമ്മൻ, സച്ചിൻ ഏബ്രഹാം, സാജൻ, അരുൺ സി.മാത്യു, ജയൻ ജോൺ ഉമ്മൻ, സാം.കെ.മാത്യു എന്നിവർ റാലിക്ക് നേതൃത്വം നൽകി.