കോന്നി : അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പ് തെങ്ങുക്കാവ് ഗവ.എൽ.പി സ്കൂളിൽ തുടങ്ങി. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പി.വൈ.ജസൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ വിനോദ് ഇളകൊള്ളൂർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ രശ്മി ഗ്രയ്സ് ഇൗശോ, ഫിലിപ്പ് ജോർജ്, അലക്സ് ചെങ്ങറ, വിജയകുമാർ, ഹെഡ്മാസ്റ്റർ സജി നൈനാൻ, പ്രോഗ്രാം ഒാഫീസർ ജൂബി വർഗീസ് . കവിത എന്നിവർ പ്രസംഗിച്ചു.