ശബരിമല: ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസർക്കാർ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാർഹമാണെന്നും നാഗാലാൻഡ് ഗവർണർ എൽ. ഗണേശ് . ശബരിമലയിലേക്കുള്ള റോഡുകൾ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ സന്നിധാനത്തെത്തിയ അദ്ദേഹം തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ദർശിച്ചു. സഹോദരനായ എൽ. ഗോപാലൻ, സഹോദരപത്‌നി ചന്ദ്ര ഗോപാലൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.