
പത്തനംതിട്ട : കേരള ഖാദി ബോർഡ് നടപ്പാക്കി വരുന്ന എന്റെ ഗ്രാമം എന്നീ തൊഴിൽദായക പദ്ധതികളെപ്പറ്റി തൊഴിൽ അന്വേഷകർക്ക് അവബോധം ഉണ്ടാക്കാൻ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ അയിരൂരിൽ ബോധവൽക്കരണ സെമിനാർ നടത്തി. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിക്രമൻനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് അംഗം സാജൻ തൊടുക, സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭനാ പ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാർ ടി.എസ് പ്രദീപ് കുമാർ, പ്രോജക്ട് ഒാഫീസർ എം.വി.മനോജ് കുമാർ എന്നിവർ പങ്കെടുത്തു.