gandhibhavan
ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിലെ അന്തേവാസികളും ഭരണ സമിതി അംഗങ്ങളും ചേർന്ന് ക്രിസ്തുമസ്സ് ആഘോഷിക്കുന്നു

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിലെ അന്തേവാസികളും ഭരണ സമിതി അംഗങ്ങളും ചേർന്ന് ക്രിസ്മസ് ആഘോഷിച്ചു. രാവിലെ ഗാന്ധിഭവൻ ദേവാങ്കണത്തിൽ നടന്ന ആഘോഷ പരിപാടികൾ ഉപദേശക സമിതി ചെയർമാൻ മുരളീധരൻ തഴക്കര ക്രിസ്മസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളായ രാജേന്ദ്രൻ, ഗോപകുമാരൻ പിള്ള, പങ്കജാക്ഷിയമ്മ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. മുരളീധരൻ തഴക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന ക്രിസ്മസ് സന്ദേശ സമ്മേളനത്തിൽ ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, എ.ആർ.വരദരാജൻ നായർ, ജോജി ചെറിയാൻ, മുരളീധരൻ നായർ, ചന്ദ്രദാസ്, ബാബു കല്ലൂത്ര, സൂസമ്മ ബെന്നി, റെജി.വി. മാത്യു, സുരേഷ്, ജയശ്രീ മോഹൻ, എന്നിവർ പ്രസംഗിച്ചു.