28-sasi-tharoor

പത്തനംതിട്ട : തി​രുവാതിരനാളിൽ മലയാലപ്പുഴ ക്ഷേത്രത്തി​ൽ കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഡോ.ശശി തരൂർ എം.പി ദർശനം നടത്തി. പന്തീരടി പൂജയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിലെത്തി അർച്ചനയും വിശേഷാൽ വഴിപാടുകളും നടത്തി. കൊടിമരച്ചുവട്ടിൽ മഞ്ചാടി വഴിപാടും നടത്തി ഉപദേവതാ ലയദർശനങ്ങളും പൂർത്തിയാക്കിയാണ് തരൂർ മടങ്ങിയത്. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആനന്ദ് മോഹൻരാജ്, എന്നിവർക്കൊപ്പമെത്തിയ തരൂരിനെ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, മണ്ഡലം പ്രസിഡന്റ് ദിലീപ് പൊതീപ്പാട്, ബ്ലോക്ക് സെക്രട്ടറി പ്രമോദ് താന്നിമൂട്ടിൽ, ഉപദേശക സമിതി സെക്രട്ടറി മോഹനൻ കുറുഞ്ഞിപ്പുര, പഞ്ചായത്ത് അംഗം ബിന്ദു ജോർജ്, ദേവസ്വം മാനേജർ ഉണ്ണികൃഷ്ണൻ നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു.