തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ഉജ്ജ്വലവരവേൽപ്പ് നൽകി. കാവുംഭാഗം ഏറങ്കാവ് ദേവിക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് കാവുംഭാഗം,മണിപ്പുഴ, പൊടിയാടി,വൈക്കത്തില്ലം, നെടുമ്പ്രം,നീരേറ്റുപുറം ജംഗ്ഷൻ എന്നിവിടങ്ങളിൽ വിവിധ ക്ഷേത്രഭരണസമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. റോഡിന്റെ ഇരുവശങ്ങളിലും നിലവിളക്ക് തെളിച്ചും അലങ്കാര ദീപങ്ങൾ ചാർത്തിയും സ്ത്രീകൾ താലപ്പൊലി ഏന്തിയുമാണ് തിരുവാഭരണ ഘോഷയാത്രയെ വരവേറ്റത്. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. ഘോഷയാത്ര ക്ഷേത്രത്തിലെത്തി ദേവിക്ക് തിരുവാഭരണം ചാർത്തി അഷ്ടൈശ്വര്യ ദീപാരാധന നടന്നു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവക്കമ്മിറ്റി പ്രസിഡന്റ് എം.പി.രാജീവ്, സെക്രട്ടറി പി.കെ.സ്വാമിനാഥൻ എന്നിവർ നേത്യത്വം നൽകി. സമാപന ദിവസമായ ഇന്ന് ക്ഷേത്രത്തിലെ ചക്കരകുളത്തിൽ ആറാട്ടും മഞ്ഞനിരാട്ടും നടക്കും. തുടർന്ന് കൊടിയിറക്ക്