
പഴകുളം : പഴകുളം ഗവ.എൽ.പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും അനുമോദന സമ്മേളനവും നടത്തി. എസ്.എം.സി ചെയർമാൻ അഡ്വ.എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ആചാര്യശ്രേഷ്ഠപുരസ്കാരം നേടിയ ഡോ.പഴകുളം സുഭാഷിനെ ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ് ആദരിച്ചു. വിദ്യാർത്ഥികൾക്ക് പഴകുളം സ്വരാജ് ഗ്രന്ഥശാല നൽകിയ ആദരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു നിർവഹിച്ചു. പ്രഥമാദ്ധ്യാപിക മിനിമോൾ, വാർഡ് മെമ്പർ സാജിതാ റഷീദ്, എസ്.എസ്.ജി പ്രസിഡന്റ് സുരേഷ്, ഗ്രന്ഥശാലാ പ്രസിഡന്റ് മീരാസാഹിബ്, അദ്ധ്യാപകരായ ഇക്ബാൽ, ജിഷി എന്നിവർ സംസാരിച്ചു.