
ചെങ്ങന്നൂർ: നഗരസഭ 23ാം വാർഡിൽ വഴിയോരങ്ങളിലെ എല്ലാ പോസ്റ്റുകളിലും പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതി നഗരസഭാ ചെയർപേഴ്സൺ സൂസമ്മ ഏബ്രഹാം ഉദ്ഘാടനംചെയ്തു. വലിയകുളത്തുംപാട്ട് കുളം നവീകരണത്തിന്റെയും സൗന്ദര്യവൽക്കരണത്തിന്റെയും നിർമ്മാണോദ്ഘാടനവും യമുനാനഗർ കോളനിയിലെ കുട്ടങ്കേരി ചാൽ പാർശ്വഭിത്തി നിർമ്മാണോദ്ഘാടനവും നടന്നു. വാർഡ് കൗൺസിലർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനി സജൻ, റിജോ ജോൺ ജോർജ്ജ്, റ്റി.കുമാരി, അശോക് പടിപ്പുരയ്ക്കൽ, ശ്രീദേവി ബാലകൃഷ്ണൻ, കൗൺസിലർമാരായ രാജൻ കണ്ണാട്ട്, ഗോപു പുത്തൻമഠത്തിൽ, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി അനസ് പൂവാലംപറമ്പിൽ, മോഹൻ കൊട്ടാരത്തുപറമ്പിൽ, റ്റി.കെ.പുഷ്പ, ഉഷ സത്യൻ, പി.എ അനുഷ, രമണി വിഷ്ണു എന്നിവർ പ്രസംഗിച്ചു.