
മല്ലപ്പുഴശ്ശേരി : കോൺഗ്രസ് ജന്മദിനാഘോഷം 78 -ാം ബൂത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടന്നു. ഇലന്തൂർ ബ്ലോക്ക് മെമ്പർ ജിജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് ടി.എസ്.തോമസ് അദ്ധ്യക്ഷത വഹിച്ചു. എം.ജി.സദാശിവൻ നായർ, മുൻ വാർഡ് മെമ്പർ ടി.എ.എബ്രഹാം, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജോമി വർഗീസ്, വിജയൻ പിള്ള, കെ.കെ.കുട്ടപ്പൻ , ഉമ്മച്ചൻ ഓന്തേകാട്, എം.പി.ബിനു , ബിന്ദു ബിനു, എം.പി.ദർശന എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു.