പരുമല:പരുമല സെമിനാരിയിൽ ജനുവരി 13ന് മാർഗനിർദ്ദേശ കളരി സംഘടിപ്പിക്കും. കേരള ഹയർ എജുക്കേഷൻ കൗൺസിലും പരുമല സെമിനാരിയും കൂടാരത്തിൽ ഗ്രീൻഫീൽഡ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന കളരി സെമിനാരി മാനേജർ ഫാ.പ്രൊഫ.പോൾ റമ്പാൻ അദ്ധ്യക്ഷത വഹിക്കും. മലങ്കരസഭ സുന്നഹദോസ് സെക്രട്ടറി ഡോ.യുഹാ നോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറിവർഗീസ് വിദ്യാഭ്യാസ പരിഷ്കാരനയരേഖ അവതരിപ്പിക്കും. കരിക്കുലം ഡയറക്ടർ ഡോക്ടർ സുമേഷ് എ എസ്,പ്രൊഫ. ഇ.ജോൺ മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.