sabarimala

ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ കഴിഞ്ഞ വർഷത്തെക്കാൾ 18.72 കോടിയുടെ അധിക വരുമാനം. 241,71, 21,711 കോടിയാണ് ആകെ വരുമാനം. കഴിഞ്ഞവർഷം ഇത് 222,98,70,250 കോടിയായിരുന്നു. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പുറത്തുവിട്ട 39 ദിവസത്തെ നടവരവ് കണക്കിൽ കഴിഞ്ഞ വർഷത്തെക്കാൾ 18.67 കോടിയുടെ കുറവുണ്ടായിരുന്നു. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചിട്ടും വരുമാനം കുറഞ്ഞത് ചർച്ചയായിരുന്നു.

തുടർന്ന് കുത്തക ലേലത്തുകകൂടി ചേർത്ത് വരുമാനം പൂർണ്ണമായി പ്രഖ്യാപിക്കുകയായിരുന്നു. കുത്തകലേലം വഴി 37.40 കോടി രൂപയാണ് ലഭിച്ചത്. കാണിക്കയായി ലഭിച്ച നാണയങ്ങൾ, നിലയ്ക്കലിലെ പാർക്കിംഗ് ഫീസ് എന്നിവ കൂടി ചേർക്കുമ്പോൾ വരുമാനത്തുക ഇനിയും കൂടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.