തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവങ്ങൾക്ക് സമാപനംകുറിച്ച് ഗോവിന്ദൻ കുളങ്ങര ദേവിക്ഷേത്രത്തിൽ നിന്ന് പുഷ്പ ഘോഷയാത്ര നടത്തി. സ്ത്രീകളും ബാലികമാരും ഭക്തജനങ്ങളുമൊക്കെ താലപ്പൊലിയുടെ അകമ്പടിയോടെയാണ് പുഷ്പഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് അയ്യപ്പ നടയിൽ പുഷ്പാഭിഷേകവും ദീപാരാധനയും നടന്നു. ശേഷം തിരുവാതിര കളിയും തിരുവാതിര പുഴുക്കു വിതരണവും ഉണ്ടായിരുന്നു. ആട്ടവിശേഷനാളിൽ രാത്രി ശ്രീവല്ലഭ സ്വാമിയും മഹാസുദർശന മൂർത്തിയും ആനപ്പുറത്ത് എഴുന്നെള്ളി കാഴ്ച ശീവേലിയും നടന്നു.