മുളക്കുഴ: യു.ഡി.എഫ് മുളക്കുഴ മണ്ഡലം കൺവെൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ തോമസ് ഏബ്രഹം അദ്ധ്യക്ഷത വഹിച്ചു. 2024 ജനുവരി 9 ന് നടത്തപ്പെടുന്ന കുറ്റവിചാരണ സദസ് വിജയിപ്പിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊളളുന്നതിനു തീരുമാനിച്ചു. പി.വി ജോൺ, ജോർജ്ജ് തോമസ്, കെ.ആർ സജീവൻ, ജി.ശാന്തകുമാരി, എം.ബി ബിന്ദു, പി.വി ഗോവിനാഥൻ, കെ.കെ സജികുമാർ, പ്രവിൺ പ്രഭ, രാഹുൽ രാജ് ഗീവർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.