
അടൂർ : സംയുക്ത കർഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹനപ്രചരണ ജാഥ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റ്യാനിമറ്റം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ കേരള കർഷക സംഘം ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള , എ.പത്മകുമാർ, ബാബു കോയിക്കലേത്ത് , ബി.സതികുമാരി, കെ.ഹരികുമാർ, ബി.ജോൺകുട്ടി, ജോൺ വി.തോമസ്, സോണി ശാമുവൽ, രാജൻ സുലൈമാൻ , സജു മിഖായേൽ, സി.ആർ.ദിൻരാജ്, വർഗീസ് സക്കറിയ, ആർ.ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.