തിരുവല്ല: കോൺഗ്രസ് പാർട്ടിയുടെ 139 -മത് ജന്മദിനം മുത്തൂർ ജംഗ്ഷനിൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി എം. മാത്യു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സീനിയർ ബ്ളോക്ക് സെക്രട്ടറിമാരായ ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൊച്ചുമോൾ പ്രദീപ്, വാർഡ് കൗൺസിലർ റെജിനോൾഡ് വർഗീസ്, വാർഡ് പ്രസിഡന്റ് ഷാജി ഇടത്തിട്ട, ബൂത്ത് പ്രസിഡന്റുമാരായ ആർ.ആർ. സോമൻ, എ.കെ.രാമചന്ദ്രൻ, റോബി അലക്സ് എന്നിവർ സംസാരിച്ചു.

തിരുവല്ല: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനം വെൺപാല 167 ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. സോമശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സീനിയർ കോൺഗ്രസ്‌ പ്രവർത്തകൻ ടി.എൻ ജോർജ് പതാക ഉയർത്തി. യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌ റെനി സൂസൻ, കോൺഗ്രസ്‌ ബൂത്ത്‌ ഭാരവാഹികൾ ബേബിക്കുട്ടി, രാമചന്ദ്രൻ നായർ, സാബു ചാലക്കര, ടി.ഡി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.