29-nrgm-foresh
നാരങ്ങാനം പഞ്ചായത്തിൽ 12-ാം വാർഡിൽ കന്നിടുംകുഴി ചേനം ചിറ റോഡ് സൈഡിലെ കാട്

നാരങ്ങാനം: വനത്തിന് സമാനമായി കാടുകയറിയ ഭൂമി പരിസരവാസികളുടെ സ്വൈര്യം കെടുത്തുന്നു. പന്നിക്കൂട്ടങ്ങളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണിവിടം. നാരങ്ങാനം പഞ്ചായത്തിൽ 12-ാം വാർഡിൽ കന്നിടുംകുഴി ചേനം ചിറ റോഡ് സൈഡിലായാണ് ആറ് ഏക്കറോളം ഭൂമി സമീപവാസികൾക്ക് ശല്യമായി മാറിയിരിക്കുന്നത്. പാമ്പുകൾ വീട് മുറ്റത്ത് കാണുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗങ്ങളിൽ പന്നികളുടെ ശല്യം കാരണം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്ത് അധികാരികൾ ഇടപെട്ട് കാട് വെട്ടിത്തെളിക്കാമെന്നാണ് നാട്ടുകാരുടെ ആവശ്യം.