അങ്ങാടിക്കൽ തെക്ക് : വയണകുന്ന് സഹൃദയ കലാ കായിക സമിതിയുടെയും കൊടുമൺ പബ്ലിക്ക് ലൈബ്രറിയുടെയും 40ാമത് വാർഷികം 29, 30, 31 തീയതികളിൽ നടക്കും. 29ന് രാവിലെ 9 ന് പതാക ഉയർത്തൽ . രാത്രി 8 ന് അഖില കേരള വടംവലി മത്സരം, 30 ന് രാവിലെ 10 ന് കായിക മത്സരങ്ങൾ. രാത്രി 9 ന് നാടൻ പാട്ട് . 31 ന് വൈകിട്ട് 6 ന് ക്വിസ് മത്സരം. 8ന് വാർഷിക സമ്മേളനം ഗ്രന്ഥശാല പ്രസിഡന്റ് പി. കെ. പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജി. ആനന്ദൻ പുതുവത്സര സന്ദേശം നൽകും. , ചികിത്സാ സഹായ വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ബീന പ്രഭയും വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരരണം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരനും നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ബി. രാജീവ് കുമാർ, വാർഡ് മെമ്പർ ജിതേഷ്‌കുമാർ രാജേന്ദ്രൻ ,സി വി ചന്ദ്രൻ, ശ്യാം , ബിജുകുമാർ, ബൈജു ശ്യാം, നിവേദിത, രുക്മ സുനിൽ, പ്രിൻസ് പ്രകാശ് എന്നിവർ സംസാരിക്കും. ഗായകൻ ബിജു മാങ്കോട്, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സ്മിതിൻ സഹദേവൻ, കവി അനിൽ ചന്ദ്രശേഖർ,ചിത്രകാരൻ സോഹൻ എന്നിവരെ ആദരിക്കും. രാത്രി 10 ന് നൃത്തനിശ. 12ന് പുതുവത്സര ദീപം തെളിക്കൽ.