29-janatha-office

കോഴഞ്ചേരി : ജനത സ്‌പോർട്‌സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തിലും നടക്കുന്ന അഖില കേരള വോളിബാൾ ടൂർണമെന്റിന്റെ ഓഫീസ് ഉദ്ഘാടനം കോഴഞ്ചേരി സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ.ജോർജ്ജ് കെ.അലക്‌സ് നിർവഹിച്ചു. ടൂർണമെന്റ് കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ.എം.എ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ബാബു വടക്കേൽ, സോണി കൊച്ചുതുണ്ടിയൽ, ബിജിലി പി.ഈശോ, ഡോ.മാത്യൂ പി.ജോൺ, കുര്യൻ മടയ്ക്കൽ, സിറിൾ സി മാത്യൂ, തോമസ് വർഗീസ്, കുട്ടൻ മണ്ണിൽ, ജോബി മേലേക്കിഴക്കേതിൽ, അനൂപ് ജോർജ്ജ്, അനന്തു മേമല എന്നിവർ പ്രസംഗിച്ചു.