പത്തനംതിട്ട: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139ാമത് ജന്മദിന സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പന്തളം സുധാകരൻ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി , യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡോ. റോയിസ് മല്ലശ്ശേരി, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്ക്പുറം, ജി. രഘുനാഥ്, റോജിപോൾ ദാനിയേൽ, രജനി പ്രദീപ്, സജി കൊട്ടയ്ക്കാട്, ലാലു ജോൺ, ലിജു ജോർജ്, ജെറി മാത്യു സാം, നഹാസ് പത്തനംതിട്ട, എസ്. അഫ്‌സൽ, ജയിംസ് കീക്കരിക്കാട്ട്, സണ്ണി കണ്ണൻമണ്ണിൽ, റനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.