പന്തളം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ജംഗ്ഷനിൽ ഫാസിസ്റ്റ് വിമോചന സദസ് നടന്നു. പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റും പ്രസംഗിച്ചു കൊണ്ടിരുന്ന വേദിയിൽ ഷെൽ ആക്രമണം നടത്തിയ ഇടതുപക്ഷ ഗവൺമെന്റ് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സദസ് സംഘടിപ്പിച്ചത്. ഫാസിസ്റ്റ് വിമോചന സദസ് കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സഖറിയ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.എൻ തൃദീപ് .എം ജി കണ്ണൻ. പന്തളം മഹേഷ്, തോമസ് ടി.വർഗീസ്, അജി രണ്ടാംകുറ്റി, ലാലി ജോൺ, ജി.അനിൽകുമാർ, എ. നൗഷാദ് റാവുത്തർ, മഞ്ജു വിശ്വനാഥ്, കെ.ആർ വിജയകുമാർ, എസ്. ഷെറീഫ്, അനിൽ കൊച്ചു മൂഴിക്കൽ, സണ്ണി കെ.ഏബ്രഹാം, ആർ.മോഹൻ കുമാർ, ചെറുവള്ളി ഗോപകുമാർ, ഡെന്നീസ് ജോർജ്, നസീർ കടക്കാട്, ജോൺസൺ മാത്യു, പന്തളം വാഹിദ്, വേണുകുമാരൻ നായർ, രവീന്ദ്രൻ നായർ, രാജേന്ദ്രകുമാർ പരിയാരത്ത് ഗോപിനാഥ്, ബിജു മങ്ങാരം, കെ.എൻ രാജൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, കെ.എം.ജലീൽ, മുല്ലൂർ സുരേഷ്, രഘു പെരുമ്പുളിക്കൽ, അനിതാ ഉദയൻ, ജീജാ ബാബു, ശാന്തി സുരേഷ് എന്നിവർ പ്രസംഗിച്ചു.