mission

അടൂർ : മിത്രപുരം കലാസമിതി ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടേയും ആഭിമുഖ്യത്തിൽ 'മിഷൻ ലൈഫ് പ്രോഗ്രാം' ചിത്രരചനാ മത്സരവും ശുചീകരണവും ട്രാവൻകൂർ ഇന്റർ നാഷണൽ സ്കൂളിൽ നടത്തി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു ഉദ്ഘാടനം ചെയ്തു. ക്ളബ്ബ് പ്രസിഡന്റ് ആർ.ഹരികൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. ആർ.സുരേഷ്, വാർഡ് അംഗം ഷൈലജ പുഷ്പൻ, 10-ാം വാർഡ് മെമ്പർ എസ്.സുജിത്ത്, എം.ആർ.സുരേഷ്, ഭാനുദാസ്, എൻ.സനീഷ്, നിതിൻ ജോൺ, നിതിൻ ബാബു, ടി.അജയൻ, അനന്ദു എന്നിവർ പ്രസംഗിച്ചു.