പത്തനംതിട്ട: കെ.പി.സി.സി യുടെ നിർദ്ദേശത്തിന് വിരുദ്ധമായി നവകേരള സദസിൽ പങ്കെടുത്ത കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് മുൻ കൂടൽ മണ്ഡലം പ്രസിഡന്റുമായ എസ്.പി സജനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.