പത്തനംതിട്ട : ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിനും വിജയശതമാനം വർദ്ധിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച മുന്നോട്ട് 2023 പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടD ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകരുടെ ജില്ലാതല യോഗം മൈലപ്ര സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ അനില, ഡയറ്റ് അദ്ധ്യാപിക ഡോ. കെ. ഷീജ, പ്രഥമാദ്ധ്യാപകർ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.