vivek
വിവേക് പ്രദീപ്

പത്തനംതിട്ട : എക്‌സൈസുകാർക്ക് ഒറ്റിക്കൊടുത്തതിലുള്ള വിരോധം കാരണം വൃദ്ധനെ വീട്ടിൽകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി. കോയിപ്രം നെല്ലിമല വടക്കേക്കാലായിൽ വിവേക് പ്രദീപ് (18) ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് പ്രദീപിനെ നേരത്തെ പിടികൂടിയിരുന്നു. നെല്ലിമല അടപ്പനാംകണ്ടത്തിൽ വീട്ടിൽ സാംകുട്ടി എബ്രഹാ (63)മിനാണ് തലയ്ക്കും മുഖത്തും കഴുത്തിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. 21ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിലെ ഹാൾമുറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അതിക്രമിച്ചു കയറി കുപ്പിഗ്ലാസ് അടിച്ചുപൊട്ടിച്ചശേഷം കുത്തി മാരകമായി മുറിവേൽപ്പിച്ചത്.
പ്രദീപ് മേശപ്പുറത്തിരുന്ന കുപ്പിഗ്ലാസ് എടുത്ത് മുഖത്തും കഴുത്തിലും അടിക്കുകയായിരുന്നു. ഗ്ലാസ് പൊട്ടിത്തെറിച്ച് മുഖത്തും കഴുത്തിലും ആഴത്തിൽ മുറിവേറ്റു. താഴെവീണപ്പോൾ ഇടതു വാരിയെല്ലുകളുടെ ഭാഗത്തും മുറിവുകളുണ്ടായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ സാംകുട്ടി എബ്രഹാം വീട്ടിൽ തിരിച്ചെത്തുകയും, വിവരമറിഞ്ഞ പൊലീസ് അവിടെയെത്തി മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് കേസിലെ പ്രതികളാണ് ആക്രമണം നടത്തിയവർ.