29-harchakumar
പ്രതിഷേധ സമരം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ശമ്പള വർദ്ധനവ് അനുവദിക്കുക, വാർഷിക ഇൻക്രിമെന്റ് നടപ്പിലാക്കുക, ബജാജ് ഗ്രൂപ്പിലെ ജീവനക്കാർക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് അനുവദിക്കുക, മാനേജ്മെന്റിന്റെ വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ബ്രാഞ്ചുകൾ അടച്ചുകൊണ്ടുള്ള സമരത്തിന്റെ ഭാഗമായി പത്തനംതിട്ട ബ്രാഞ്ചിന് മുന്നിലുള്ള പ്രതിഷേധ സമരം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീലേഷ്, കൺവീനർ സിജോ, അജി എന്നിവർ സംസാരിച്ചു.