തിരുവല്ല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 139 -ാമത് ജന്മദിനം കടപ്ര ജംഗ്ഷനിൽ ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ ജന്മദിന കേക്ക് മുറിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ബെഞ്ചമിൻ തോമസ്, അഡ്വ.പി.എസ് മുരളീധരൻ നായർ എന്നിവരെ അനുമോദിച്ചു. ജേക്കബ് പി.ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.സതീഷ് ചാത്തങ്കരി, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജസി മോഹൻ,ആർ.ജയകുമാർ, ലാൽ നന്ദാവനം, വിനോദ് കോവൂർ, അലക്സ് പുത്തുപള്ളി, ജോസ് വി.ചെറി, ബിനു കുര്യൻ, പ്രദീപ്‌കുമാർ, പി.എൻ.ബാലക്യഷ്ണൻ, മാത്യു, ബോസ് ചാത്തങ്കരി, പി.കെ.ഗോപി, അനിൽ സി.ഉഷസ്, രാജൻ തോമസ് എന്നിവർ പ്രസംഗിച്ചു.