ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലത്തിൽ പുതുതായി നിർമ്മിക്കുന്ന ചുറ്റുമതിലിന്റെ ശിലാസ്ഥാപനം പുലിയൂർ പട്ടാശ്ശേരിൽ പി.വി.പ്രസാദ് നിർവഹിച്ചു. ഗാന്ധിഭവൻ ദേവാലയം ഉപദേശക സമിതി ചെയർമാൻ മുരളീധരൻ തഴക്കര അദ്ധ്യക്ഷത വഹിച്ചു. ചുറ്റുമതിൽ സമർപ്പിക്കുന്ന പി.വി.പ്രസാദിനെ ഗാന്ധിഭവൻ ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, സെക്രട്ടറി ജോജി ചെറിയാൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. വൈസ് ചെയർമാൻ എ.ആർ വരദരാജൻ നായർ, ഭരണ സമിതി അംഗം അടിമുറ്റത്ത് മഠത്തിൽ സുരേഷ് ഭട്ടതിരി എന്നിവർ ചേർന്ന് ഗാന്ധിഭവന്റെ
ഉപഹാരം സമ്മാനിച്ചു. ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ നന്ദി പറഞ്ഞു.