
പന്തളം : സംഘർഷവുമായി ബന്ധപ്പെട്ട് റിമാൻഡ് ചെയ്യപ്പെട്ട എ.ബി.വി.പി പ്രവർത്തകൻ ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദൻ എന്ന വിദ്യാർത്ഥി. പന്തളം എൻ.എസ്.എസ് കോളേജിൽ കഴിഞ്ഞ 21ന് ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഘർഷം. 7 എസ് .എഫ് .ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സുധി സദനെ കൂടാതെ വിഷ്ണു എന്ന വിദ്യാർത്ഥിയെയും റിമാൻഡ് ചെയ്തിട്ടുണ്ട്.