29-ani-sabu-thomas-nss
ഐരവൺ പി. എസ്. വി. പി. എം. എച്ച്. എസ്. എസ് എൻ. എസ്. എസ്. യൂണിറ്റ് നമ്പർ 210 ന്റെ സപ്തദിന സഹവാസ ക്യാമ്പ് കോന്നി ജി. എച്ച്. എസ്. എസിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു

കോന്നി: ഐരവൺ പി.എസ്. വി.പി.എം.എച്ച്.എസ്.എസ് എൻ.എസ്. എസ് 210- ാം ന്റെ യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കോന്നി ജി. എച്ച്. എസ്. എസിൽ കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് അനിൽ കുമാർ പി. എസ്. അദ്ധ്യക്ഷത വഹിച്ചു. കോന്നി പഞ്ചായത്തംഗവും ജി.എച്ച്. എസ്. എസ്. പി.ടി.എ പ്രസിഡന്റുമായ കെ. ജി. ഉദയകുമാർ, വി. ശ്രീകുമാർ, ജി. സന്തോഷ് എന്നിവർ സംസാരിച്ചു.

മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നേടിയ അമ്പിളീദേവി എൻ.എസ്.എസ്. സന്ദേശം നൽകി. ഐരവൺ പി.എസ്. വി. പി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഗോപകുമാർ സ്വാഗതവും, പ്രോഗ്രാം ഓഫീസർ ജി.ബിന്ദു നന്ദിയും പറഞ്ഞു.