
അടൂർ: ജനറൽ ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കൈപ്പട്ടൂർ കല്ലുവിള തെക്കേതിൽ ബിജിത്ത് കുമാറി(23)നെയാണ് അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രി സുരക്ഷാ ജീവനക്കാരൻ കെ.എം ദാനിയേലി(63)നാണ് ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ 15നാണ് സംഭവം. ആശുപത്രിയിലെ പ്രസവ വാർഡിൽ ബിജിത്ത് ബഹളമുണ്ടാക്കിയത് രോഗികളുടെ കൂട്ടിരിപ്പുകാർ ദാനിയലിനെ അറിയിച്ചു. വാർഡിലെത്തി യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ദാനിയേലിനെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ചെവിയുടെ പിറകിലും മുഖത്തും പരിക്കേറ്റു. അടൂർ പൊലീസ് ഇൻസ്‌പെക്ടർ എസ്.ശ്രീകുമാർ, എസ്.ഐ നന്ദകുമാർ, സി.പി.ഒ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.