
പത്തനംതിട്ട : ഫിർദൗസിയാ ക്വിസ് ഫെസ്റ്റ് 2023 ന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ.ഷിബു നിർവഹിച്ചു. പ്രസിഡന്റ് ഹാജി എം.മീരസാഹിബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം.സി.ഷെരീഫ്, ഫിർദൗസിയാ ജുമാ മസ്ജിദ് ഇമാം പി.എം.ഷാജഹാൻ മളാ ഹിരി, അസി. ഇമാം എം.അയ്യൂബ് ഖാൻ,ജനറൽ സെക്രട്ടറി അഫ്‌സൽ ആനപ്പാറ, ക്വിസ് മാസ്റ്റർ അഡ്വ. മുഹമ്മദ് അൻസാരി. എൻ, റിട്ട.സെയിൽസ് ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണർ എ.അബ്ദുൾ ഹാരിസ്, കുലശേഖരപതി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എസ്.മുഹമ്മദ് റാഷിദ്, പി.ടി.എ പ്രസിഡന്റ് എസ്.നിസാർ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് അഡ്വ.എ.ഷഫീഖ്, ജമാഅത്ത് ഭാരവാഹികളായ എച്ച്.ഖലീൽ, ഹാരിസ്.എച്ച്, ദിൽഷാദ് ഷാഹുൽ ഹമീദ്, ഹാബി. എച്ച്.ഹബീബ് എന്നിവർ സംസാരിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സിൽ ഇടംനേടിയ പൂർവ വിദ്യാർത്ഥി മുഹമ്മദ് മാലിക്, മുഹമ്മദ് ഹാമിസ്, ഖുർആൻ കൈകൾ കൊണ്ടെഴുതി പൂർത്തിയാക്കിയ അബ്ദുൾ കരീം എന്നിവരെ ആദരിച്ചു.