sspc

ചെങ്ങന്നൂർ : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ ചെങ്ങന്നൂർ താലൂക്ക് സമ്മേളനം ജില്ലാ സെക്രട്ടറി ആർ.ബാലൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.എസ്.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ചെങ്ങന്നൂർ മണ്ഡലം സെക്രട്ടറി ആർ.സന്ദീപ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനസ് പൂവാലം പറമ്പിൽ. പെൻഷൻ കൗൺസിൽ ജില്ലാകമ്മിറ്റിയംഗം കെ.വി.ശശി, താലൂക്ക് കമ്മിറ്റി അംഗം ശശിധരക്കുറുപ്പ്, വി.പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. താലൂക്ക് പ്രസിഡന്റായി വി.എസ്.ഗോപാലകൃഷ്ണനെയും താലൂക്ക് സെക്രട്ടറിയായി വി.പുരുഷോത്തമനയും തിരഞ്ഞെടുത്തു.