
പത്തനംതിട്ട : അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആശ്രിതരായവരും ഇഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ് , അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന് സാധുവായ യു.ഡി.ഐ.എസ്.ഇ കോഡ് ഉണ്ടായിരിക്കണം. തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ, സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ്, ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം), സഹിതം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. ഫോൺ : 0468 2322712.