
പത്തനംതിട്ട : സംസ്ഥാന യുവജന കമ്മിഷൻ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മൈന്റ് മാറ്റേഴ്‌സ്: യൂത്ത്, എമ്പവർമെന്റ് ആൻഡ് മെന്റൽ വെൽബീയിംഗ്' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ള 18നും 40നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾ ജനുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ കേരള സംസ്ഥാന യുവജന കമ്മിഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകാം. ഫോൺ: 8086987262, 0471 2308630.