panchayath-
പ്രകാശ് കുഴികാല

റാന്നി : പുതുശ്ശേരിമല വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി അജിമോൻ വിജയിച്ചതിനാൽ ഭൂരിപക്ഷം നഷ്ടമായ റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല രാജിവച്ചു. പന്ത്രണ്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച പ്രകാശ് യു.ഡി.എഫ് പിന്തുണയോടെയാണ് പ്രസിഡന്റായത്.

മകളുടെ വിവാഹത്തോടൊപ്പം ആദിവാസി യുവതിയുടെ വിവാഹവും അതേ വേദിയിൽ നടത്തി പ്രകാശ് കുഴിക്കാല ശ്രദ്ധനേടിയിരുന്നു. 13 അംഗങ്ങളിൽ എൽ.ഡി.എഫ് 6, യു.ഡി.എഫ് 4, യു.ഡി.എഫ് വിമതൻ 1, ബി.ജെ.പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില.