തിരുവല്ല: ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ സ്വീകരണം നൽകി. കോട്ടയം എറികാട് ശാഖയിൽ നിന്നുള്ള തീർത്ഥാടകർക്കും കോട്ടയം നാഗമ്പടം തൃപ്പാദ സേവാസമിതി പദയാത്രികർക്കും വൈക്കം സത്യഗ്രഹ ശതാബ്ദി തീർത്ഥാടകർക്കും പാത്താമുട്ടം ശിവഗിരി തീർത്ഥാടന പദയാത്രാ സംഘത്തിനും അന്തിയുറങ്ങാനും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. മേൽശാന്തി പെരുന്ന സന്തോഷ് ശാന്തി, ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, സെക്രട്ടറി കെ.ശശിധരൻ, വൈസ് പ്രസിഡന്റ് എൻ.കെ. മോഹൻബാബു എന്നിവർ നേതൃത്വം നൽകി.