തിരുവല്ല: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ജില്ലാ മാനവ സമ്പർക്കയജ്ഞം ജനുവരി 1മുതൽ 15വരെ നടത്തുവാൻ ദേശീയ സഹകാർ ഭാരതി ജില്ലാ സമിതിയോഗം യോഗം തീരുമാനിച്ചു. സംസ്ഥാന സംഘടന ജനറൽസെക്രട്ടറി കെ.ആർ. കണ്ണൻ ഉദ്ഘാടനം ചെയ്തു. സഹകാർ ഭാരതി ജില്ലാപ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഡി. പ്രസന്നകുമാർ, ശ്രീകണ്ഠൻ, പി.ഉണ്ണികൃഷ്ണൻ, സന്തോഷ് സദാശിവമഠം, മധുസൂദനൻ, അമ്പിളി ഡി.നായർ, ലളിത പിള്ള, രവീന്ദ്രൻ നായർ, എൻ.ഡി.രവി, പ്രീത ബാബു, ജമുന നായർ, അഡ്വ.എലിസബത്ത് കോശി, അനിലകുമാരി, പ്രകാശ് ബി.പിള്ള, വിജയനാഥ്, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.