തിരുവല്ല: ഉത്രാടം തിരുനാൾ പമ്പ ജലോത്സവം ഇന്ന് രണ്ടിന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ കേന്ദ്രമന്ത്രി വി. മുരളിധരൻ ഉദ്ഘാടനം ചെയ്യും. പമ്പ ബോട്ട് റെയിസ് വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിക്കും. മുപ്പതോളം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി ചെയർമാൻ വി.ആർ. രാജേഷ് അറിയിച്ചു.