പന്തളം: മുട്ടാർ ശ്രീഅയ്യപ്പക്ഷേത്രത്തിൽ മണ്ഡലച്ചിറപ്പുത്സവം സമാപിച്ചു. രാവിലെ ഗണപതി ഹോമം തുടർന്ന് അഖണ്ഡനാമജപയജ്ഞം, അഷ്ടാഭിഷേകം, ഉച്ചയ്ക്കു സമൂഹസദ്യ, വൈകിട്ട് എഴുന്നെള്ളത്തും തങ്കയങ്കി ഘോഷയാത്രയും നടത്തി. താലപ്പൊലി, അമ്മൻകുടം വാദ്യമേളങ്ങൾ, കർപ്പൂരാഴി എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്കു പാണ്ടിപ്പുറത്ത് ഭുവനേശ്വരിക്ഷേത്രം, മണികണ്ഠനാൽത്തറ ക്ഷേത്രം, വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് നവരാത്രി മണ്ഡപം സരസ്വതിക്ഷേത്രം, മങ്ങാരം യക്ഷി വിളിക്കാവ് എന്നിവിടങ്ങളിൽ സ്വീകരണം നല്കി. ഘോഷയാത്ര ക്ഷേത്രത്തിൽ തിരിച്ചെത്തി തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനയോടെയാണ് ചിറപ്പു മഹോത്സവം സമാപിച്ചത്.