പന്തളം: കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ നാളെ വൈകിട്ട് 6.15ന് പുതുവത്സരാഘോഷവും സൗഹൃദ കൂട്ടായ്മയും നടക്കും. ജോൺ പോൾ കോറെപ്പിസ്കോപ്പ പുതുവത്സര സന്ദേശം നൽകും. കവിയും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗവുമായ കാശിനാഥൻ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. ചിത്തിര സി. ചന്ദ്രൻ, പി.കെ. ഉണ്ണിക്കൃഷ്ണ പിള്ള, കെ.പി.ഭാസ്കരൻ പിള്ള, അഡ്വ. ജോൺ ഏബ്രഹാം, എൻ.ടി. ആനന്ദൻ, ശശി പന്തളം, സജി വർഗീസ് എന്നിവർ സംസാരിക്കും. തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികൾ നടക്കും.