പന്തളം: പന്തളം എൻ. എസ് .എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ധന സഹായ വിതരണവും നടത്തി. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗായകൻ ദേവനാരായണനെ ആദരിച്ചു. യൂണിയൻ സെക്രട്ടറി കെ .കെ .പത്മകുമാർ, അഡ്വ. ആർ. ഗോപാലകൃഷ്ണപിള്ള, എ .കെ. വിജയൻ, അഡ്വ .പി. എൻ. രാമകൃഷ്ണപിള്ള, ആർ. രാജേന്ദ്രനുണ്ണിത്താൻ, ജയചന്ദ്രൻപിള്ള, ആർ .സോമനുണ്ണിത്താൻ, സി .ആർ. ചന്ദ്രൻ, മോഹനൻപിള്ള, ഹരിശങ്കർ, കെ ശ്രീധരൻപിള്ള, കുസുമകുമാരി, സരസ്വതിയമ്മ, വിജയ മോഹൻ, ലേഖ എന്നിവർ പ്രസംഗിച്ചു .