bala

പന്തളം : മങ്ങാരം ഗ്രാമീണ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വായനശാല ഹാളിൽ ബാലോത്സവം നടക്കും. ഉച്ചയ്ക്ക് 2 മുതൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ നടക്കും .വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ലസിത ടീച്ചർ ഉദ്ഘാടനം ചെയ്യും.ബാലവേദി രക്ഷാധികാരി കെ.എച്ച്.ഷിജു അദ്ധ്യക്ഷത വഹിക്കും. വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികളായ ബാലവേദി പ്രസിഡന്റ് കെ.ഷിഹാദ് ഷിജു ,സെക്രട്ടറി ഭഗത് ലാൽ എന്നിവരെ സാമൂഹ്യ പ്രവർത്തക പ്രിയതാ രതീഷ് അനുമോദിക്കും. മുൻ പ്രഥമാദ്ധ്യാപിക ബീന കെ.തോമസ് സമ്മാനദാനം നിർവ്വഹിക്കും.